Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 26-08-2021
Share:

By Village Missionary Movement

Thursday, 26-Aug-2021

ഇന്നത്തെ ധ്യാനം(Malayalam) 26-08-2021

 

അപരിചിതമായ പശു, പരിചിതമായ കവിണ 

 

“ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്നു അവർ അറിഞ്ഞില്ല” - ഹോശേയ 11:3

 

ഒരു പ്രത്യേക ദിവസത്തിൽ. എല്ലാം കാര്യങ്ങളും ഭംഗിയായി ആസൂത്രണം ചെയ്തു. ഒന്നല്ല രണ്ടല്ല, ഏകദേശം 30,000 പേരെ തിരഞ്ഞെടുത്തു. എല്ലാത്തരം കീർത്തനങ്ങൾ, ഗാനമേള, തംബുരു, ഡ്രം, വീണ, താളവാദ്യം, നൃത്തം, എല്ലാം തയ്യാറായിരുന്നു. പുതിയ രഥവും ഒരുങ്ങി. ഇപ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ, അതെ, ദാവീദ് ഉടമ്പടി പെട്ടകം യഹൂദയിൽ നിന്ന് കൊണ്ടുവന്നപ്പോൾ ചെയ്ത ക്രമീകരണമായിരുന്നു ഇത്! ഉസ്സ നാഹോണിന്റെ വയലിൽ വന്നപ്പോൾ, ദൈവം ഉസ്സയെ അടിച്ചു, കാരണം കാളകൾ ഇടറിയത് കൊണ്ട് പെട്ടകം വീഴാറായപ്പോൾ ഉസ്സാ ഉടമ്പടിയുടെ പെട്ടകം തൊട്ടു. അവൻ മരിച്ചു പോയി. ഇപ്പോൾ നമുക്ക് ഒരു സംശയം ഉണ്ടായേക്കാം, ഇണങ്ങിയ പശുക്കൾ ഇടറുമോ ? നന്നായി ഇണങ്ങി ഇരുന്നെങ്കിൽ ഇടരുകയില്ലായിരുന്നു. പശുക്കൾ പുതിയതായിരിക്കാം, കാരണം ഇത് ഒരു പുതിയ രഥമാണെന്ന് പോലും പറയപ്പെടുന്നു. പരിചിതമായ വണ്ടിയും പശുക്കളും ഉണ്ടായിരുന്നെങ്കിൽ, ഒരുപക്ഷേ ഉസ്സയുടെ മരണം സംഭവിക്കില്ലായിരുന്നു.

 

മറ്റൊരു സംഭവം ദാവിദ് , ഗോലിയാത്ത് ആണ്. ശൌൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയിൽ താമ്രശിരസ്ത്രംവെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു. പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടു: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു. തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കയ്യിൽ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു. ജയം പ്രാപിച്ചു.

 

നാം ഇപ്പോഴും നീതിയുടെ വചനവുമായി പരിചയപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു (എബ്രാ. 5:13). ആത്മീയ ജീവിതത്തിൽ അത് പഠിക്കപ്പെടണം, കുട്ടികളാകരുത്. ദാവീദിന്റെ കാര്യത്തിൽ, തനിക്കു പരിചയപ്പെട്ടത് അവൻ ദൈവത്തിനായി ഉപയോഗിച്ചതുപോലെ, ദൈവത്തിനുവേണ്ടിയും ദൈവത്തിന്റെ മഹത്വത്തിനുമായി നമ്മൾ നമ്മുടെ അനുഭവങ്ങൾ ഉപയോഗിക്കാം! നിങ്ങൾ അത് ഉപയോഗിക്കുമ്പോൾ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.ആർ മഞ്ജുള

 

പ്രാർത്ഥന വിഷയം :

സഹപ്രവർത്തകരുടെ സുരക്ഷിതത്വത്തിനും അവരുടെ അത്യാവശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടി പ്രാർത്ഥിക്കുക.

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al