Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 22-08-2021 (Kids Special)
Share:

By Village Missionary Movement

Sunday, 22-Aug-2021

ഇന്നത്തെ ധ്യാനം(Malayalam) 22-08-2021 (Kids Special)

 

സ്നേഹമുള്ള ആലീസ്

 

“സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ” - 1 യോഹന്നാൻ 4:8

 

ചിക്കു ബുക്ക്, ചിക്കു ബുക്കു, എന്ന് കൂകികൊണ്ട് .... ട്രെയിൻ വേഗത്തിൽ പുറപ്പെട്ടു. എന്താ കുട്ടികളെ ട്രെയിനുകൾ എന്ന് കേട്ടാൽ നിങ്ങൾക്ക് ട്രെയിൻ ജോളിയായി പോകൻ ആഗ്രഹിക്കുന്നുണ്ടോ? അതെ, നിങ്ങളെ പോലെയാണ് ആലിസിനും ആഗ്രഹം തോന്നിയത്. അവളുടെ ആഗ്രഹം അവൾ അമ്മയോട് പറഞ്ഞു. ഒരു ദിവസം ആലീസും അമ്മയും ട്രെയിനിൽ അമ്മൂമ്മയുടെ വീട്ടിലേക്ക് പോയി. ആലീസിന് ഭയങ്കര കുഷി. അവൾ ജനലിന്റെ അരികിൽ ഇരുന്നു പ്രകൃതിയെ ആസ്വദിച്ചു. അവർ ഇറങ്ങേണ്ട സ്ഥലവും വന്നു. അവൾ ട്രെയിനിൽ നിന്നിറങ്ങി, തണുപ്പുള്ളതിനാൽ സ്വെറ്റർ ധരിച്ച് അമ്മയുടെ കൈ പിടിച്ച് പുറത്തേക്ക് നടക്കാൻ വാതിലിനടുത്തേക്ക് പോയി. അപ്പോൾ ഒരു വൃദ്ധൻ ഇറങ്ങിവന്ന എല്ലാവരോടും ചോദിച്ചു, "എനിക്ക് എന്തെങ്കിലും കഴിക്കാൻ തരൂ." ആ വൃദ്ധനെ കണ്ടപ്പോൾ ഹൃദയം നുറുങ്ങി. അവളുടെ മുത്തച്ഛനെ ഓർത്തു. അദ്ദേഹം അവളുടെ മുത്തച്ഛന്റെ അതേ വ്യക്തിയാണെന്ന് കരുതി, അവൾ അമ്മയിൽ നിന്ന് പണം വാങ്ങി വൃദ്ധന്റെ അടുത്തേക്ക് പോയി, മുത്തച്ഛൻ ഇവിടെയുണ്ടെന്ന് ദയയോടെ പറഞ്ഞു, പണം നൽകി അദ്ദേഹത്തെ സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ചു.

 

തുടർന്ന് ആലീസും അമ്മയും സ്ഥലം വിട്ടു അവിടെ നിന്ന് പുറപ്പെട്ടു. ആരെങ്കിലും തങ്ങളെ പിന്തുടരുന്നുണ്ടെന്ന് അവർ മനസ്സിലാക്കുന്നു, അവർ രണ്ടുപേരും തിരിഞ്ഞു നോക്കിയപ്പോൾ അതെ വൃദ്ധൻ. ഉടനെ അമ്മ പറഞ്ഞു, "നിനക്ക് എന്താണ് വേണ്ടത്, എന്തിനാണ് ഞങ്ങളെ പിന്തുടർന്നത്?" പറഞ്ഞു. വൃദ്ധൻ പറഞ്ഞു, "അമ്മേ, ആരും എന്നെ മുത്തച്ഛൻ എന്ന് വിളിച്ചിട്ടില്ല. നിങ്ങളുടെ കൊച്ചു മകൾ എന്നെ മുത്തച്ഛൻ എന്ന് വിളിച്ചു സ്നേഹത്തിനായി കാത്തിരുന്ന എനിക്ക് ഒരു പുതിയ ബന്ധം ലഭിച്ചത് പോലെ തോന്നി. അതിനാൽ എന്നെ നിങ്ങളുടെ മകളോട് ഒരിക്കൽ കൂടി മുത്തച്ഛൻ എന്ന് വിളിക്കാൻ പറയു . " എന്ന് കരഞ്ഞു പറഞ്ഞു. അദേഹത്തിന്റ കണ്ണുനീർ കണ്ട ആലീസ് സ്നേഹത്തോടെ മുത്തച്ഛനെ ... മുത്തച്ഛനെന്നു വിളിച്ചു. പിന്നെ അവൾ അമ്മൂമ്മയുടെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകി, യേശുവിന്റെ സ്നേഹം എടുത്തു പറഞ്ഞു.

 

കുഞ്ഞു അനിയൻ അനിയത്തിമാരെ, ആലീസിന്റെ സ്നേഹപ്രകൃതി നിങ്ങൾ കണ്ടോ? ഒരു യാചകനെന്ന് കരുതി നിസ്സാരവത്കരിക്കപ്പെടാതിരിക്കാൻ അവൾ മുത്തച്ഛനോട് സ്നേഹത്തോടെ സംസാരിച്ചു. അവളെപ്പോലെ, നിങ്ങൾ വലിയവരേയും എളിയവരെയും ദരിദ്രരേയും നിസ്സാരമായി കാണരുത്. അവരെ സ്നേഹപൂർവ്വം അന്വേഷണം ചെയ്യണം. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, യേശു അപ്പച്ചൻ നിങ്ങളെ കണ്ടു സന്തോഷിക്കും. ഓക്കേ?.

- ശ്രീമതി. സാറാ സുഭാഷ്

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al