By Village Missionary Movement
Monday, 02-Aug-2021ഇന്നത്തെ ധ്യാനം(Malayalam) 02-08-2021
നഷ്ടമായതിനെ പ്രാപിക്കാം
"...വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും" - യോവേൽ 2:25
കഴിഞ്ഞ കുറച്ച് മാസങ്ങളായി നമ്മിൽ മിക്കവാറും എല്ലാവർക്കും ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെട്ടു. കൊറോണയുടെ ഈ രണ്ടാം തരംഗത്തിൽ ചില ആളുകൾക്ക് അവരുടെ കുടുംബത്തിലെ സ്നേഹമുള്ള ആളുകളെ നഷ്ടപ്പെട്ടു. രോഗത്തിന്റെ ആഘാതം മൂലം ചിലരുടെ ആരോഗ്യം നഷ്ടപ്പെട്ടു. ചിലർക്ക് ജോലി നഷ്ടപ്പെടുകയും പലരുടെയും ഉപജീവനമാർഗ്ഗം ബാധിക്കപ്പെടുകയും ചെയ്തു. ചെറുകിട ബിസിനസ്സ് ഉടമകൾ, അതുപോലെ തന്നെ ദിവസേന കുടുംബത്തിനു വേണ്ടി സമ്പാദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ, ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ബാധിക്കപ്പെടുന്നു. പലർക്കും അവരുടെ വരുമാനം നഷ്ടപ്പെട്ടു. അത്തരം വിവിധ നഷ്ടങ്ങൾക്കിടയിലും വിമോചന സമയം കാത്തിരിക്കുന്നവർക്ക് കർത്താവിന്റെ വാഗ്ദാനങ്ങൾ സന്തോഷകരമാണ്. വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും എന്ന് കർത്താവ് പറയുന്നു.
അതിനാൽ, നമ്മുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഓർത്തു നമ്മൾ നിരുത്സാഹപ്പെടുകയോ മനസ്സ് മടുത്തു പോകയോ ചെയ്യരുത്. കർത്താവ് നൽകിയ ഈ വാഗ്ദാനം മുറുകെ പിടിക്കുക. വാഗ്ദാനം ചെയ്ത ദൈവം, വാക്ക് മാറാത്തവൻ, സാമ്പത്തിക നഷ്ടങ്ങൾ തിരുത്താൻ പോകുന്നു, നമുക്ക് ഇരട്ട അനുഗ്രഹങ്ങൾ ലഭിക്കാൻ പോകുന്നു. നഷ്ടപ്പെട്ട ശാരീരിക ക്ഷേമം നമ്മൾ വീണ്ടെടുക്കാൻ പോകുന്നു. അത് എങ്ങനെ ലഭിക്കും? കർത്താവിന്റെ വാക്കുകളിൽ വിശ്വസിച്ചാൽ മതി.
ഇതു വായിക്കുന്ന പ്രിയ സഹോദരീസഹോദരന്മാരെ ! നിങ്ങളുടെ ജീവിതത്തിൽ കൊറോണ കവർന്നെടുത്ത കാര്യങ്ങൾ എന്തൊക്കെയാണ്? ആരോഗ്യം, സാമ്പത്തിക സ്ഥിതി, ജോലി നഷ്ടം, പ്രിയപ്പെട്ടവരുടെ നഷ്ടം, ജോലി നഷ്ടം, കുടുംബത്തിൽ സമാധാനം? കർത്താവിൽ വിശ്വസിക്കുക. കർത്താവിന്റെ കൈയിലും വാഗ്ദാനങ്ങളിലും ഉറച്ചുനിൽക്കുകയാണെങ്കിൽ, കൊറോണ കാരണം നഷ്ടമായത് നമ്മിലേക്ക് മടങ്ങിവരും. നമുക്ക് അവന്റെ കൈയിൽ ചേർത്തുപിടിക്കാം , നഷ്ടപ്പെട്ടവരെ വീണ്ടെടുക്കാം, കർത്താവിനെ മഹത്വപ്പെടുത്താം: ആമേൻ.
- ശ്രീമതി. ഭുവന ധനബാലൻ
പ്രാർത്ഥന വിഷയം :
ഈ മാസം മുഴുവൻ നടക്കുന്ന എല്ലാ ശുശ്രുഷയിലും ദൈവത്തിന്റെ മാർഗനിർദേശത്തിനായി പ്രാർത്ഥിക്കുക.
*Whatsapp*
ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250