By Village Missionary Movement
Saturday, 19-Jun-2021ഇന്നത്തെ ധ്യാനം(Malayalam) 20-06-2021 (Kids Special)
നമുക്ക് ഒരുങ്ങാം
“ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല” - സങ്കീർത്തനം 119:16
" ഡാ ! റോബർട്ടേ ഇങ്ങോട്ട് വന്നേ. അമ്മയെ സഹായിക്കൂ. തെരുവ് ടാപ്പിൽ നിന്ന് രണ്ട് കുടം വെള്ളം കൊണ്ടുവാ " എന്ന് പറഞ്ഞു. ശരി അമ്മേ എന്ന് പറഞ്ഞു റോബർട്ട് വെള്ളം എടുക്കാൻ പോയി. പോകുന്ന വഴിയിൽ തോക്ക് പോലെ വിരലുകൾ വച്ചുകൊണ്ട് ഡിഷ്യും ഡിഷ്യും എന്ന് പറഞ്ഞുകൊണ്ട് പോയി. റോബെർട്ടിനു സൈന്യത്തിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നു. ഒരു പട്ടാളക്കാരനാകാൻ ആഗ്രഹിക്കുന്നുവെന്ന് അവൻ പലപ്പോഴും അമ്മയോട് പറയുമായിരുന്നു. അമ്മ പറയും, ബൈബിൾ വായിക്കുകയും എല്ലാ ദിവസവും പ്രാർത്ഥിക്കുകയും ചെയ്യണം എന്ന്. അപ്പോഴാണ് നീ പോകുന്നിടത്തെല്ലാം നിന്നോടൊപ്പം യേശു അപ്പച്ചൻ ഉണ്ടായിരിക്കും എന്ന് പറഞ്ഞപ്പോൾ, "നിങ്ങൾക്ക് മറ്റെന്തെങ്കിലും ജോലി ഉണ്ടോ, അമ്മേ ?"എന്ന് അവൻ കളിയാക്കി ചോദിക്കും. റോബർട്ടിനെ എങ്ങനെയെങ്കിലും നിന്റെ വഴിക്ക് നയിക്കണമെന്ന് അമ്മ യേശുവിനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
കുറച്ച് വർഷങ്ങൾക്ക് ശേഷം റോബർട്ടിനെ ഒരു സൈനികനായി തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷത്തോടെ അവൻ തയ്യാറായി. അമ്മ അവന് ആവശ്യമുള്ളതെല്ലാം വാങ്ങി വിട്ടു, ഒരു പുതിയ നിയമം ബൈബിൾ നൽകി എല്ലായ്പ്പോഴും നിന്റെ പോക്കറ്റിൽ സൂക്ഷിക്കണം എന്ന് പറഞ്ഞു. ദിവസവും തിരുവെഴുത്ത് വായിക്കാൻ മറക്കരുതെന്ന് അവർ അവനോടു പറഞ്ഞു. ശരി എന്ന് പറഞ്ഞു റോബർട്ട് വാങ്ങി സൂക്ഷിച്ചു. ഒരു ദിവസം റോബർട്ടിന് ഒരു യുദ്ധത്തിനിടെ വെടിയേറ്റു. തീർന്നു എന്ന് അവൻ വിചാരിച്ചു. എഴുനേറ്റു നോക്കിയപ്പോൾ തനിക്കു ഒരു ദോഷവുമില്ല. അവൻ തിരുവെഴുത്തുകൾ വായിച്ചില്ലെങ്കിലും ചെറിയ പുതിയ നിയമം പോക്കറ്റിൽ സൂക്ഷിക്കും. ബുള്ളറ്റ് ആ ബൈബിളിൽ പതിച്ചു നിന്നു. അവൻ ബൈബിൾ തുറന്നു, യോഹന്നാൻ 3:16 വരെ ബുള്ളറ്റ് നിലനിന്നിരുന്നു. “ തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. " എന്ന് എഴുതിയിരിക്കുന്നത് വായിച്ചു. യേശുക്രിസ്തുവിന്റെ സ്നേഹം അവൻ മനസ്സിലാക്കി. അന്നുമുതൽ അവൻ ആകാംക്ഷയോടെ തിരുവെഴുത്തുകൾ വായിക്കാനും പ്രാർത്ഥിക്കാനും തുടങ്ങി. അമ്മ പറയുന്നത് ചെറുപ്പം മുതലേ കേട്ടിട്ടില്ലെന്ന് അവനു മനസ്സിലായി. റോബർട്ട് തന്റെ മനസാന്തരത്തെ കുറിച്ച് അമ്മയുമായി പങ്കിട്ടു. അമ്മയ്ക്ക് തോന്നിയ സന്തോഷം അളക്കാനാവാത്തതായിരുന്നു. റോബർട്ടും അദ്ദേഹത്തിന്റെ സ്ഥാനത്ത് ഒരു നല്ല സാക്ഷിയായി ജീവിക്കാൻ തുടങ്ങി.
എന്താ കുട്ടികളെ! എപ്പോഴും തിരുവചനം വായിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കണം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. തിരുവെഴുത്തുകൾ വായിച്ച് പ്രാർത്ഥിക്കുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് കർത്താവുമായി ഒരു ബന്ധം പുലർത്താൻ കഴിയൂ. ഇതുപോലെ ജീവിക്കുന്നതിലൂടെ മാത്രമേ നമുക്ക് കർത്താവിന്റെ വരവിനു തയ്യാറാക്കാൻ പറ്റൂ. ഈ ലോകജീവിതം ഒരു ദിവസം നശിക്കും. എന്നാൽ സ്വർഗ്ഗീയ ജീവിതം നശിക്കാത്തതും നിത്യവുമാണ്. ഈ നിത്യജീവൻ ലഭിക്കാൻ ദിവസവും തിരുവചനം വായിച്ച് പ്രാർത്ഥിച്ച് സാക്ഷ്യമായി ജീവിക്കണം. റെഡിയാണോ?.
- ശ്രീമതി. അൻബുജോതി സ്റ്റാലിൻ
*Whatsapp*
ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
Twitter- ൽ നേടുക: https://twitter.com/inraiyathiyanam
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250