Village Missionary Movement

கிராம மிஷனரி இயக்கம்


ഇന്നത്തെ ധ്യാനം (Malayalam) 03-12-2023 (Kids Special)

ഇന്നത്തെ ധ്യാനം (Malayalam) 03-12-2023 (Kids Special)

 

യേശുവിന്റെ സ്വരൂപം 

 

“ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും” - മത്തായി 11:29

 

ഹലോ, പ്രിയ കുഞ്ഞുങ്ങളെ! എല്ലാവരും സന്തോഷമുള്ളവരാണോ? നിങ്ങളുടെ സ്കൂളിൽ നിങ്ങൾക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടോ? സൂപ്പർ. ഇന്ന് ഞാൻ പറയാൻ പോകുന്നത് രണ്ട് സുഹൃത്തുക്കളുടെ കഥയാണ്. നിങ്ങൾ കേൾക്കാൻ തയ്യാറാണോ!

 

ജോസഫും ജോയലും എന്ന് പേരുള്ള രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇരുവരും അടുത്തടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. അവർ സ്കൂളിൽ ഒരേ ബെഞ്ചിൽ ഇരിക്കുന്നു. പക്ഷേ ജോസഫ് നന്നായി പഠിക്കും, എപ്പോഴും യേശുവിനോട് പ്രാർത്ഥിക്കും. ജോയൽ എന്താണ് പറയുക എന്ന് നിങ്ങൾക്കറിയാമോ? ദൈവവും നമ്മളും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് അവൻ പറയും. പഠനത്തിലും വലിയ താൽപര്യം കാണിക്കാറില്ല. എന്താ കുഞ്ഞുങ്ങളെ! നിങ്ങൾ എങ്ങനെയാണ്. ദിവസവും യേശുവിനോട് പ്രാർത്ഥിക്കണം. ശരിയല്ലേ? ജോയൽ ശരിയായി പഠിക്കാതെ ജസ്റ്റ് പാസ്സായി അവിടെ ഒരു ചെറിയ ജോലിക്ക് പോയി. ദിവസങ്ങൾ കടന്നു പോയി. ഏതാനും വർഷങ്ങൾക്കുള്ളിൽ ജോസഫ് ഉന്നതപഠനം പൂർത്തിയാക്കി. ജോലി കിട്ടുന്നത് വരെ ചെറിയ ചെറിയ ജോലികളൊക്കെ പഠിച്ചുകൊണ്ടിരുന്നു. അപ്രതീക്ഷിതമായി ഒരു സർക്കാർ ജോലിയും കിട്ടി. ഒരു ദിവസം ജോസഫ് റോഡിലൂടെ നടന്നുപോകുമ്പോൾ, ശരിയായി നടക്കാൻ വയ്യാതെ ഒരാൾ കൈയിൽ ചെരിപ്പുമായി വന്നു. ആരാണെന്ന് നോക്കിയാൽ ജോയൽ തന്നെ. അവൻ ജോയലിനെ ഒരു സുഹൃത്തായി കെട്ടിപ്പിടിച്ചു. ജോയൽ തന്റെ ബാല്യകാല സുഹൃത്തായ ജോസഫിനെ തിരിച്ചറിയുന്നു. നീ വളരെ സുന്ദരനാണല്ലോ! പക്ഷേ, സാധാരണക്കാരനായ എന്നെയും സ്നേഹിക്കുന്ന അവനിൽ സ്നേഹമുണ്ടെന്ന് കരുതി സന്തോഷിച്ചു. ജോസഫ് ജോയലിനെ കൂട്ടിക്കൊണ്ടു പറഞ്ഞു: വരൂ, എന്റെ വീട് തൊട്ടടുത്താണ്. രണ്ടു ദിവസം അവിടെ താമസിച്ച് നല്ല രീതിയിൽ ശുശ്രുഷിച്ചു.

 

പിറ്റേന്ന് രാവിലെ ജോയൽ "ഞാൻ ടൗണിലേക്ക് പോകുന്നു. സമീപത്ത് ചെരുപ്പുകുത്തുന്നവർ ഉണ്ടോ" എന്ന് അന്വേഷിച്ചു. ഇതാ നിന്റെ ചെരിപ്പ്, അവൻ മനോഹരമായി ചെരുപ്പ് തുന്നി. നിനക്ക് ഈ ജോലിയും അറിയാമോ? ജോയൽ അത്ഭുതപ്പെട്ടു. ചെറിയ ജോലികൾ പഠിച്ചു. അതുമാത്രമാണ് ഞാൻ ചെയ്തതെന്നും ജോസഫ് പറഞ്ഞു. എങ്ങനെയാണ് ഇത്രയും വിനയവും സ്നേഹവും വരുന്നത്. നീ ദിവസേന പ്രാർത്ഥിക്കുകയും യേശുവിന്റെ കുട്ടിയായതുകൊണ്ടും നീ വളരെ ഉയർന്ന സ്ഥാനത്താണ്. നീ പറയാതെ തന്നെ നിന്റെ ജീവിതം എന്നെ ഒരു പാഠം പഠിപ്പിച്ചു, നിന്നെ കണ്ടതിൽ അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് ജോസഫ് യാത്രയായത്. യേശു കൂടെയുണ്ടായിരുന്നതിനാൽ അവനും അവനെപ്പോലെ ആയി എന്ന് മനസ്സിൽ കരുതി ഞാനും സത്യത്തിൽ യേശുവിനെ അന്വേഷിക്കാൻ പോകുന്നു എന്ന് പറഞ്ഞു നടക്കാൻ തുടങ്ങി. കൊച്ചു പ്രിയരേ! യേശുവിന്റെ , സ്നേഹം, താഴ്മ, ക്ഷമ, ദയ. . . നിങ്ങളിൽ കൂടുതൽ ഗുണങ്ങൾ കാണാൻ ദിവസവും അവനോട് സംസാരിക്കുക. അപ്പോൾ മാത്രമേ ദൈവത്തിന്റെ ഒരു പ്രതിച്ഛായയാകാൻ കഴിയൂ. ഓക്കേ , കുട്ടീസ്!

- ചേച്ചി. ഡെബോറ

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

 

ഇമെയിൽ സ്വീകരിക്കുക: info@vmm.org.in

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250


Comment As:

Comment (0)