Village Missionary Movement

கிராம மிஷனரி இயக்கம்


ഇന്നത്തെ ധ്യാനം (Malayalam) 07-10-2022

ഇന്നത്തെ ധ്യാനം (Malayalam) 07-10-2022

 

വിടുതലിന്റെ ശബ്ദം ധ്വനിക്കട്ടെ

 

“അന്യായബന്ധനങ്ങളെ അഴിക്കുക;... പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക;.. ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?” - യെശയ്യാവു 58:6

 

1963 -ആം വർഷം മാർട്ടിൻ ലുത്തർകിംഗ് ജൂനിയർ –ന്റെ നേതൃത്വത്തിൽ “സമാധാനത്തിനുള്ള യാത്ര ” അമേരിക്കയുടെ വാഷിംഗ്ടൺ നഗരത്തിൽ നടന്നു. അതിൽ “ഞാൻ ഒരു സ്വപ്നം കണ്ടിട്ടുണ്ട് ” എന്ന കാര്യത്തെ ആസ്പദമാക്കി അദ്ദേഹം പ്രസംഗിച്ചത് , രാജ്യത്തിൽ ഉള്ളവരെ മുഴുവനും , വിടുതലിന്റെ ഉണർവ് ഉണ്ടായി. ഇതനിമിത്തം അനേകരിടത്തിലും അദ്ദേഹത്തിന്റെ സമാധാന സംവിധാനത്തിൽ ചേർന്നവരിലും , യഥാർത്ഥ മാറ്റം ഉടൻ വരുവാൻ ഇടയായി. ഈ പ്രസംഗം , അമേരിക്കൻ ജനങ്ങളിൽ തങ്ങളെ ചൂഷണം ചെയ്യുന്നവരിൽ നിന്ന്, ഒതുക്കപ്പെടുവരിൽനിന്ന്, വിമോചനത്തിനായി പോരാടണം എന്ന വികാരത്തെ തട്ടി ഉയർത്തുന്നതായി.

 

 യെശയ്യാവു പ്രവാചകന്റെ കാലത്തിൽ വ്യക്തിപരമായും , ദേശത്തും നീതി, ന്യായം ഇല്ലാത്തപ്പോൾ യെശയ്യാവിന്റെ പ്രവചനങ്ങളിലൂടെ മുഴുവൻ ജനങ്ങളുടെ മനസ്സാക്ഷിയെ കർത്താവ് തട്ടി ഉണർത്തി. അവരുടെ ദൈവഭക്തി തങ്ങളുമായി ഉള്ളിലെ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന വികാരം പോലും ഇല്ലാത്ത നിലയിലേക്ക് നയിച്ചു. ദൈവത്തിന്റെ ജനങ്ങൾ പാവങ്ങളെ അടിച്ചമർത്തി. അതിനു പകരം നീതിയായ ജീവിതം ജീവിക്കണം, ദൈവഭക്തിയുള്ള കാര്യങ്ങളിലും, ഉപവാസം പോലെയുള്ളവയിലും പരിശീലനം എടുത്തു. (യെശായാവ് :58:1-5)

 

എന്നാൽ കർത്താവ് നമ്മുടെ നിത്യജീവിതത്തിൽ ചുറ്റുമുള്ള ജനങ്ങളോട് സ്നേഹവും ദയയും കാണിക്കുന്നത് എനിക്ക് അനുയോജ്യമെന്ന് പറയുന്നു. വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതും, തള്ളപ്പെട്ട പാവപ്പെട്ടവനെ ചേർത്തു പിടിക്കുന്നതും , വസ്ത്രം ഇല്ലാത്തവർക്ക് കൊടുക്കുന്നതു.. ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? എന്ന് പറയുന്നു. അതെ, നമ്മെക്കൊണ്ട് കഴിയുന്നതു വരെ കഷ്ടപ്പാടിലൂടെ ബന്ധനങ്ങളിലും ഉള്ള ജനങ്ങളെ വിടുതൽ പ്രാപിക്കാൻ സഹായിക്കണം. കർത്താവായ യേശുവിന്റെ രക്തത്താൽ നാം നേടിയ രക്ഷയുടെ സന്തോഷത്തെ, നമ്മളെപ്പോലെ അത് അറിയാതെ നരകത്തിനെ ലക്ഷ്യമാക്കി പോകുന്ന ആളുകളോട് പറയണം. വിശ്വസിക്കുന്നവരാൽ നടക്കുന്ന അടയാളങ്ങളായി പറഞ്ഞവയെല്ലാം നമ്മുടെ ജീവിതത്തിലും നടക്കണം. പരിശുദ്ധ ആത്മാവിനാൽ നിറഞ്ഞവരായി, പിശാചിന്റെ പിടിയിൽ അകപ്പെട്ട് പാപത്തിൽ അകപ്പെട്ടിരിക്കുന്നവരെ വിടുവിക്കുന്നവനായി ഉണ്ടായിരുന്ന കർത്താവായ യേശുക്രിസ്തുവിനെ പോലെ, വിടുതലിന്റെ സന്ദേശത്തെക്കുറിച്ച് പറയുമ്പോൾ, പിശാചിന്റെ പിടിയിൽ അകപ്പെട്ട എല്ലാവരെയും വിമോചിപ്പിക്കുന്നവരായി കാണപ്പെടും. ഹല്ലേലൂയാ !

- എ. ബ്യൂല

 

പ്രാർഥനാവിഷയം :

"മോക്ഷ യാത്ര" എന്ന മാസികയുടെ ലേഖനങ്ങൾ എഴുതുന്ന വ്യക്തികളും സഹകരിച്ച് പ്രവർത്തിക്കുന്ന വ്യക്തികളും ഓരോരുത്തരെയും ദൈവം പെസലെയേലിന്റെ ജ്ഞാനത്താൽ നിറയ്ക്കുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250


Comment As:

Comment (0)