Village Missionary Movement

கிராம மிஷனரி இயக்கம்


ഇന്നത്തെ ധ്യാനം (Malayalam) 06-10-2022

ഇന്നത്തെ ധ്യാനം (Malayalam) 06-10-2022

 

നിസാരമായി കരുതരുത്

 

“...മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു…" - 1 ശമുവേൽ 16:7

 

കുവാഡൻ ഇംഗ്ലണ്ട് രാജ്യത്ത് ഒരു പയ്യൻ ആയിരുന്നു. അവൻ മറ്റ് കുട്ടികളെ പോലെയില്ലാതെ ശരീരത്തിന്റെ വളർച്ച കുറഞ്ഞവൻ ആയിരുന്നു. ഇവനുമായി പഠിക്കുന്നവർ, അടുത്തുള്ളവർ ചിലർ അവനെ കളിയാക്കും, നിന്ദിച്ചു സംസാരിക്കും. ഇവൻ 5–ാം ക്ലാസ് പഠിച്ചുകൊണ്ടിരുന്നപ്പോൾ സ്കൂളിൽ ഉള്ളവർ ഇവനെ കളിയാക്കി സംസാരിച്ചു. അവർ സംസാരിച്ചത് കേട്ട് കുവാടന്റെ ഉള്ളം പൊട്ടി. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്ന കുവാടൻ “ഞാൻ മരിക്കണം ” എന്ന് ശബ്ദം ഉയർത്തി കൊണ്ട് തന്റെ അമ്മയോട് കരഞ്ഞു. അവന്റെ അമ്മ കരഞ്ഞു എന്ത് ചെയ്യുന്നത് എന്ന് അറിയാതെ അവൻ സംസാരിച്ചത് തന്റെ സെൽഫോണിൽ വീഡിയോ എടുത്തു. വീഡിയോ എടുത്ത അതേ ദിവസം തന്നെ അത് തന്റെ സോഷ്യൽ മീഡിയ പേജ് പങ്കിട്ടു. ആ വീഡിയോ വൈറലായി ലക്ഷകണക്കിന് ആൾക്കാർ കണ്ടു. ആ വീഡിയോ ക്ലിപ്പ് കണ്ട പ്രസിഡൻറ്, ഉടൻ തന്നെ ആ പയ്യനെ ബഹുമാനിക്കാൻ തീരുമാനിച്ചു. അന്ന് നടന്ന റഗ്‌ബി (Rugby) ലോകകപ്പ്‌ മത്സരത്തിൽ, “ഫൈനൽസ് ഇൽ ഇംഗ്ലണ്ട് ടീമിന് മുമ്പായി തല താങ്ങി നിൽക്കുന്നത് യോഗ്യതയുള്ള ഒരേ ആൾ കുവാടൻ ആണ്” എന്ന് ഉത്തരവിട്ടു പ്രസിഡൻറ്. കുവാടൻ മുന്നേ നിൽക്ക, ടീം കളിക്കാർ അവന്റെ പിന്നലെ അണി അണിയായി പോകുന്ന ആ കാഴ്ച കാണേണ്ട ദൃശ്യമായിരുന്നു.

 

ബൈബിളിൽ ദാവീദിന്റെ ഒരു കാലഘട്ടത്തെ നോക്കുമ്പോൾ, അവൻ എല്ലാരാലും പുറന്തള്ളപ്പെട്ടു, നിസാരമായി എണ്ണപ്പെട്ടു. വീട്ടിൽ, വെളിയിൽ, യുദ്ധക്കളത്തിൽ, എല്ലാ സ്ഥലങ്ങളിലും നിസാരമായി കാണാൻ കഴിയും. എന്നാൽ ദൈവമോ അവനെ ബഹുമാനിച്ചു. ആ ബഹുമാനം ഒരു സാധാരണമല്ല. അവൻ ചിന്തിക്കുന്നതിന് മുകളിൽ ഉയർത്തപ്പെട്ടതാണ്. എല്ലാ യിസ്രായേലിനും രാജാവായി അഭിഷേകം ചെയ്തു.

 

സുഹൃത്തുക്കളേ! നാം ആരെയും നിസ്സാരമായി കരുതാൻ പാടില്ല. കാരണം മനുഷ്യരായി ജനിച്ച നാം മുഖം മാത്രമേ നോക്കൂ. എന്നാൽ ദൈവമോ ഹൃദയത്തെ നോക്കുന്നവൻ. താഴ്‌മയിലിരിക്കുന്നവരെ ഉയർത്താനും, ഉയരത്തിലുള്ളവരെ താഴ്ത്താനും അവനാൽ മാത്രം കഴിയു. ആകയാൽ നാം ഒരാളെയും നിസ്സാരമായി കരുതാതെ, ദൈവത്തിന്റെ ചായയിൽ സൃഷ്ടിക്കപ്പെട്ടവർ എന്ന് ഓരോരുത്തരെയും ബഹുമാനത്തോടെ കാണുക! അപ്പോൾ ദൈവത്തിൻറെ ഹിതം ഈ ഭൂമിയിൽ നമ്മുടെ വഴിയിൽ യാഥാർത്ഥ്യമാകും എന്നതിൽ സംശയമില്ല.

- ടി.ശങ്കർ രാജ്

 

പ്രാർത്ഥന വിഷയം:

“മോക്ഷ യാത്ര” എന്ന മാസിക സാമൂഹിക വലയത്തിലൂടെ വായിക്കുന്ന ഓരോ ഹൃദയവും ജ്ഞാന ഉണർവ് പ്രാപിക്കാൻ പ്രാർത്ഥിക്കുക..

 

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250


Comment As:

Comment (0)