Village Missionary Movement

கிராம மிஷனரி இயக்கம்


ഇന്നത്തെ ധ്യാനം (Malayalam) 05-10-2022

ഇന്നത്തെ ധ്യാനം (Malayalam) 05-10-2022

 

അനുഗ്രഹത്തിനുള്ള വഴി

 

“മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു” - ഫിലിപ്പിയർ 2:8

 

ഒരു മനോഹരമായ പൂന്തോട്ടത്തിൽ ധാരാളം മുള മരങ്ങൾ ഉണ്ടായിരുന്നു. ഇവയെല്ലാം അതിന്റെ യജമാനൻ നന്നായി നോക്കി വെള്ളം പായിച് വന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു മുള മരത്തിനിടത്ത് ദിവസവും ചില നിമിഷങ്ങൾ സംസാരിക്കും. ഒരിക്കൽ ആ യജമാനൻ മുള മരത്തിനോട് “നിന്നെ ഞാൻ ഉപയോഗിക്കുന്ന സമയം വന്നിരിക്കുന്നു” എന്ന് പറഞ്ഞു. അത് വളരെ സന്തോഷത്തോടെ, "എന്നെ എങ്ങനെയാണ് ഉപയോഗിക്കാൻ പോകുന്നത് ?" എന്ന് ചോദിച്ചത് അതിന് യജമാനൻ “നിന്നെ ആ സ്ഥാനത്ത് നിന്ന് വെട്ടും, ശേഷം നിന്റെ ചില്ലകൾ എല്ലാം വെട്ടും , പിന്നെ നിന്നെ രണ്ടായി പിളർന്നു ഞാൻ ഉപയോഗിക്കാൻ പോകുന്നു” എന്ന് പറഞ്ഞു. അതിന് ആ മുള വളരെയേറെ ദുഃഖത്തോടെ, “ഇത്രയും കഷ്ടങ്ങളിലൂടെ ആണോ എന്നെ ഉപയോഗിക്കുന്നത്? വേണ്ട“ അതു പറഞ്ഞു. പിന്നെ ചില സമയം ആലോചിച്ചു, “എന്നെ ഉപയോഗിച്ചു കൊള്ളുക ” എന്നു പറഞ്ഞു അത് സമ്മതിച്ചു സമർപ്പിച്ചു. ആ യജമാനൻ ആ മുള വെട്ടി അതിന്റെ ശാഖകൾ വെട്ടി അതിനെ രണ്ടായി പിളർന്നു ഒരു നീരൂറ്റിയിൽ വെച്ചു. അതിന്റെ മറുവശത്തെ വറണ്ട വയൽവെളിയെ നോക്കി വെച്ചു. വരണ്ട വയൽവെളി ഈർപ്പമായി. ചില ദിവസങ്ങളിൽ ആ നിലത്തെ ഉഴുതു വിത്ത് വിതച്ചു. അതിൽ നെൽ വിളകൾ മുളപ്പിച്ച ശേഷം അത് വിളവെടുത്തു. ആ മുള അനുസരിച്ചതിനാൽ യജമാനിനും വലിയ സന്തോഷം.

 

ബൈബിളിൽ ശൗലിനോട്, “അമാലേക്യരെയും അവനുള്ള എല്ലാം നശിപ്പിക്കണം ” എന്ന് കർത്താവ് ശമുവേൽ മുഖേന പറഞ്ഞു. എന്നാൽ ശൗലോ കർത്താവിന്റെ വാക്കുകൾക്ക് അനുസരിക്കാതെ അമാലേക്കിൻ രാജാവായ ആഗാഗിനെ ജീവനോടെ, ആടുമാടുകളെ ശേഷിപ്പിക്കുന്നു. അവസാനം ശൗലത്തിന്റെ രാജസ്ഥാനം അദ്ദേഹത്തെ വിട്ട് നീങ്ങുനതിനു അവന്റെ അനുസാരണക്കേട് കാരണമായി. നമ്മുടെ ആത്മാവിലുള്ള ജീവിതത്തിലും ദൈവത്തിനു കീഴ്പ്പെടാതെ ജഡം നമ്മളെ ജയിക്കുന്നുണ്ടോ? ചിന്തിക്കുക. (2 ശമുവേൽ15:21,22,23).

 

പ്രിയമുള്ളവരേ, കർത്താവായ യേശുക്രിസ്തു ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; കർത്താവായ യേശുക്രിസ്തുവിൻ്റെ അനുസരണം മനുഷ്യക്കുലത്തിനും രക്ഷ നൽകിയല്ലോ? ഏത് സാഹചര്യത്തിലും കർത്താവിന്റെ കൽപ്പനകൾക്കും, വചനത്തിനും അനുസരിച്ചു മറ്റുള്ളവർക് അനുഗ്രഹമായി ജീവിക്കാൻ നമ്മെ സമർപ്പിക്കുന്നത് എത്ര വലിയ സന്തോഷമാണ്!

- ശ്രീമതി. നിരോഷ ആൽവിൻ

 

പ്രാർത്ഥന വിഷയം:

Peace Centre – ഇൽ താമസിച്ചു പ്രാർത്ഥിക്കുന്ന വ്യക്തികൾക്കും പരിപൂർണ വിടുതൽ പ്രാപിക്കാനും , ദൈവത്തിന് സാക്ഷിയായി ജീവിക്കാനും പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250


Comment As:

Comment (0)