Village Missionary Movement

கிராம மிஷனரி இயக்கம்


ഇന്നത്തെ ധ്യാനം (Malayalam) 04-10-2022

ഇന്നത്തെ ധ്യാനം (Malayalam) 04-10-2022

 

ആരോടാണ് നമുക്ക് യുദ്ധം?

 

“നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ” - എഫെസ്യർ 6:12

 

നാം ഈ അടുത്ത കാലത്ത് വാർത്തകളിലും സാമൂഹിക മാധ്യമങ്ങളിലും നോക്കുമ്പോൾ, കേൾക്കുന്ന വാക്കുകൾ:- കലഹം, അക്രമം, സമരം, അനീതി തുടങ്ങിയവ. സമൂഹത്തിൽ അനീതി നടക്കുമ്പോൾ, അതിനെ എതിർത്തു ചോദിക്കാൻ ഒരു കൂട്ടം ആളുകൾ എഴുന്നേറ്റു പോരാടുന്നു. ക്രിസ്തുവിനെ അറിഞ്ഞ അദ്ദേഹത്തിന്റെ മക്കളായ നമുക്കും ആത്മാവുള്ള പോരാട്ടങ്ങൾ ഉണ്ട്. എന്നാൽ നമ്മൾ യുദ്ധക്കളത്തിൽ കണ്ടുമുട്ടേണ്ടത്, നമ്മുടെ സഹ മനുഷ്യരെയാ? അല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. ഈ ആത്മാക്കൾക്ക് വിരുദ്ധമായ പോരാട്ടങ്ങളെ നമ്മൾ എങ്ങനെ നേരിടും? എന്നു കേൾക്കാം. കർത്താവ് നമുക്ക് ഒരു വഴിയുണ്ടാക്കി. ഇത് എഫെസ്യർ 6:11 –ൽ കാണാം. പിശാചിന്റെ തന്ത്രങ്ങളെ എതിർത്ത് നിൽക്കാൻ ശക്തി വേണമെങ്കിൽ നാം ദൈവത്തിൻറെ സർവായുധ വർഗത്തെ ധരിക്കണം.

 

സർവ്വായുധവർഗ്ഗം (armor of god) എന്തെന്നാൽ അരെക്കു സത്യം എന്ന കച്ച കെട്ടിയും, നീതി എന്ന കവചം ധരിച്ചും, സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം എന്ന കാലിനു ചെരിപ്പ്, വിശ്വാസം എന്ന പരിച, രക്ഷ എന്ന ശിരസ്ത്രം, ദൈവവചനം എന്ന ആത്മാവിന്റെ വാളും തന്നെ. ഈ ആയുധങ്ങളെ അണിഞ്ഞുകൊണ്ട് നമ്മൾ ആത്മീയ പോരാട്ടങ്ങളിൽ ജയം നേടണമെന്ന് കർത്താവ് പ്രതീക്ഷിക്കുന്നു. അതിനായി നമ്മെ ക്ഷണിച്ചിട്ടുണ്ട്. പലതരം ആത്മകളുമായി നമുക്കു പോരാട്ടം ഉണ്ട്. യേശുക്രിസ്തു, ദൈവ വചനത്താൽ സാത്താനെ ജയിച്ചത് പോലെ, നാമും ദൈവവചനം എന്ന് ആത്മാവിന്റെ വാൾ കൈയ്യിൽ എടുത്ത്, സാത്താനെ ഓടിച്ചു തോല്പ്പിക്കണം.

 

പോത്തിഫറിന്റെ ഭാര്യയിൽ ഉണ്ടായിരുന്ന വ്യഭിചാരത്തിന്റെ ആത്മാവ് , യോസേഫിനെയും പിടിക്കുവാൻ പോരാടിയപ്പോൾ, “ കർത്താവിനു വിരോധമായി പാപം ചെയ്യുന്നത് എങ്ങനെ” എന്നു പറഞ്ഞു, ആ ദുഷ്ടാത്മാക്കളോട് യുദ്ധംചെയ്തു വിജയിച്ചില്ലേ? ദ്രവ്യാഗ്രഹത്തിന്റെ ആത്മാവിന്റെ പ്രേരണയാൽ, അനന്യവ് , സഫീറ ഇരുവരും കള്ളം പറഞ്ഞു, ആത്മാവിന്റെ പോരാട്ടത്തിൽ പരാജയപ്പെട്ടു മടിഞ്ഞു പോയല്ലോ. ഇവകളെല്ലാം നമുക്ക് മുന്നറിയിപ്പിന്റെ സന്ദേശമായി നൽകപ്പെട്ടിരിക്കുന്നു.

 

നമ്മുടെ പോരാട്ടം എങ്ങനെയുള്ള ആത്മാക്കളോട് ആണ്? നമുക്ക് എങ്ങനെഉള്ളത് എന്ന് മനസ്സിലാക്കി ഒരുങ്ങാം. പോരാട്ടത്തിൽ വിജയിച്ചു, സ്വർഗ്ഗരാജ്യത്തെ പ്രാപിക്കാം.

- ശ്രീമതി. ബുവനാ ധനപാലൻ

 

പ്രാർഥനാവിഷയം :

രാവിലെ 5: 00 മണിക്ക് you tube-ൽ നമ്മൾ സംപ്രേഷണം ചെയ്യുന്നതോടെ ആരാധനയിലൂടെ പലരും അനുഗ്രഹിക്കപ്പെടുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250


Comment As:

Comment (0)