ഇന്നത്തെ ധ്യാനം (Malayalam) 03-10-2022 (Youth Special)
ഇന്നത്തെ ധ്യാനം (Malayalam) 03-10-2022 (Youth Special)
ഗാന്ധിയും ക്രിസ്ത്യാനിത്വവും
“ഇടർച്ചകൾ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം" - ലുക്കോസ് 17:1
ഒക്ടോബർ 2 എന്ന് പറഞ്ഞാൽ നമ്മുടെ ഓർമ്മയ്ക്ക് വരുന്നത് നമ്മുടെ ഭാരതത്തിന്റെ പിതാവ് മഹാത്മാ ഗാന്ധിജിയാണ്. ഇന്ത്യൻ ദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി അനേകർ പോരാടിയാലും, ഇദ്ദേഹത്തിനെ മാത്രം നമ്മൾ മഹാത്മാ എന്ന് വിളിക്കാൻ കാരണം അദ്ദേഹത്തിന്റെ അഹിംസ വഴിയാണ്. ഈ അഹിംസയുടെ വഴി അദ്ദേഹം അറിഞ്ഞു മനസ്സിലാക്കുവാൻ അടിത്തറയായി സ്ഥിതി ചെയ്യുന്നത് ബൈബിൾ ആണ് എന്ന് എത്ര പേർ അറിയും!.
ഗാന്ധി വിശുദ്ധ വേദപുസ്തകത്തെ ഒരു വിശുദ്ധ പുസ്തകമായി സ്വീകരിച്ചു അതിനെ ശ്രദ്ധയോടെ വായിച്ചു, അദ്ദേഹം ഗിരി പ്രഭാഷണത്തെ വായിച്ചപ്പോൾ “നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.” (മത്താ: 5:39 ) എന്ന വാക്യം അഹിംസ അല്ലെങ്കിൽ സത്യാഗ്രഹം വഴി ശത്രുക്കളോട് പോരാടണം എന്ന ആശയം അദ്ദേഹത്തെ പ്രേരിപ്പിച്ചു. വിശുദ്ധ വേദപുസ്തകത്തെ വായിച്ച് അത് തന്റെ ജീവിതത്തിലും എല്ലാ നിലയിലും അനുകരിക്കാൻ ആഗ്രഹിച്ചു, പ്രവർത്തനത്തിലും ചെയ്തു കാണിച്ചു. യേശു മനുഷ്യകുലത്തിന് ലഭിച്ച ഏറ്റവും മികച്ച പ്രബോധകൻ എന്നും, പുതിയ നിയമം എനിക്ക് സന്തോഷവും ആശ്വാസവും നൽകിയതായി അദ്ദേഹം പറഞ്ഞു. ഇത്രയും ദൂരം ക്രിസ്തുവിനെ അറിഞ്ഞും പുസ്തകത്തെ ജീവിതമായി മാറ്റിയും ഇദ്ദേഹം രക്ഷിക്കപ്പെട്ട ഇല്ല ! ഇതിന് കാരണം “ക്രിസ്ത്യാനികൾ ഹിന്ദു ജനങ്ങളെയും അവരുടെ ദൈവങ്ങളെയും വഴക്ക് പറയുന്നത് ഞാൻ കണ്ടതാണ്. എനിക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതിനാൽ ക്രിസ്ത്യാനികളെ ഞാൻ വെറുത്തതാണ്. ഞാൻ ക്രിസ്ത്യനാകില്ല“ എന്ന് പറഞ്ഞു. അതെ , ക്രിസ്ത്യാനികളായ നാം ഇത് ചിന്തിക്കണം.
പ്രിയമുള്ളവരേ! വിശുദ്ധ വേദപുസ്തകം ദൈവം നമുക്ക് നൽകിയ ഏറ്റവും വലിയ നിധിയാണ് . ഇത് വായിച്ചു ധ്യാനിച്ചാൽ നമ്മൾ പല ആലോചനകളും നേടി നന്നായി ജീവിക്കാം. ഇതിൽ എഴുതപ്പെട്ട വാക്കുകളെ പിന്തുടരേണം, അത് പിന്തുടരുന്നവരെ നോക്കി അവർ ശരിയല്ലാതായാൽ ഇത് എനിക്ക് ആവശ്യമില്ല എന്ന് തീരുമാനിച്ചാൽ നമുക്കാണ് നഷ്ടം. അതേ സമയം ഇതിന്റെ മറുവശത്തെയും നമ്മൾ കാണണം. ദൈവത്തെ പിന്തുടരുന്നവരായ നമ്മുടെ പ്രവർത്തനങ്ങളിൽ, നമ്മെ ചുറ്റുമുള്ളവർ ക്രിസ്ത്യാനികൾ ആകുവാനോ, അല്ലെങ്കിൽ വന്നവർ പിൻതിരിയുവാനൊ കാരണമായിട്ടുണ്ടോ എന്ന് ചിന്തിക്കാം. അങ്ങനെ ഉണ്ടായാൽ നമ്മൾ ആണ് ഇടർച്ച ഉണ്ടാക്കുന്നത് . ഇങ്ങനെയുള്ളവരെ നോക്കി യേശുക്രിസ്തു “അയ്യോ“ എന്ന് പറയുന്നു. ഒരു തിരിക്കല്ലു അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നതു അവന്നു നന്നു പറയുന്നു. മാത്രമല്ല ഇന്നത്തെ ദിനം മറ്റൊരു കാര്യത്തെയും നമുക്ക് ബോധ്യപ്പെടുത്തുന്നു . അത് എന്ത്? ദൈവ വചനത്തിന്റെ ചില ഭാഗങ്ങൾ മാത്രം വായിച്ച് അത് അഭ്യസിച്ച മഹാത്മാ ഗാന്ധി ജീവിതത്തിൽ വിജയിച്ച എങ്കിൽ , പലതവണ വിശുദ്ധ വേദപുസ്തകത്തെ വായിച്ചു നാം വാക്യത്തെ വിശ്വസിച്ചു ജയം നേടിയിട്ടുണ്ടോ എന്ന് ചിന്തിക്കാം. വാക്യത്തിന്റെ മഹത്വത്തെ ഇന്നത്തെ ദിവസം മനസ്സിലാക്കാം . ദൈവവചനം നമ്മുടെ ജീവിതമായി മാറും.
- സിസ്റ്റർ . ഏഞ്ചലിൻ
പ്രാർത്ഥനാ വിഷയം :
ഫിലിപ്പ് ഗോസ്പൽ ടീം മൂലം ഓരോ ശനിയാഴ്ചകളിലും കണ്ടുമുട്ടുന്ന ഗ്രാമങ്ങൾക്കായി പ്രാർത്ഥിക്കുക.
വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250